കെഎസ്ആർടിസിയിൽ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാവും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. ഇതിന് സർക്കാർ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നാണ്...
ഡിവോഴ്സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സർക്കാരിന് വേണ്ടി...
കോഴിക്കോട് ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകർച്ചയുമായി ബന്ധപ്പെട്ട്...
അഞ്ചാം വാർഷിക ദിനം കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് ഇന്ന് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. വൈകിട്ട് അഞ്ച് മണിവരെ 65000ലധികം പേരാണ് യാത്രചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും...
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു. തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍. ഇന്ന് 3253 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 7 പേര് കൂടി കൊവിഡ്...
സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്കാണ് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന് തീയറ്റര്‍ എന്നിവയില്‍...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്...
തിരുവനന്തപുരം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ജൂണ്‍ 25 വരെ പരാതി നല്‍കാം. ജൂലൈ 23 നാണ് അദാലത്ത്. പരാതികള്‍ [email protected] വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍...
ലോക കേരള സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കേരളത്തിലെ സമസ്ത മേഖലകളുടേയും പുരോഗതിക്ക്...
കീം പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീരിച്ചതായി എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerela.gov.in എന്ന വെബ്സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്...
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ശമ്പളം നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും. ശമ്പള വിതരണം പൂർത്തിയാക്കാൻ...
നേമം- നെയ്യാറ്റിന്‍കര സെക്ഷനില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി റെയില്‍വേ. മൂന്നു ട്രെയിനുകള്‍ നാളെ പൂര്‍ണമായി റദ്ദാക്കി. ഏതാനും തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാളെ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം- നാഗര്‍കോവില്‍...
അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി – പട്ടിക വര്‍ഗ പീഡന നിരോധനനിയമപ്രകാരമാണ് അറസ്റ്റ്. ഇന്ന് രാവിലെ എട്ടുമണിയോടെ ചേരാനെല്ലൂരിലെ...
സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട മുതൽ കോഴിക്കോട് വരെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
പാലക്കാട് സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്ക് ആക്രമണം. ഒറ്റപ്പാലം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന് നേര്‍ക്കാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വാതിലിനും കേടുപാടുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി 12...
കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വെറും അഞ്ചുരൂപയ്ക്ക് ഇന്ന് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം. ജൂണ്‍ 17 നാണ് മെട്രോ...
തിരുവനന്തപുരത്ത് കോസ്റ്റല്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റ് ഗാര്‍ഡിനേയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റല്‍ പൊലീസെത്തി ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. തുമ്പ ഭാഗത്ത് പതിനഞ്ചോളം...
കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ...
സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി,...
ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും...
വനത്തിനോട് ചേര്‍ന്ന പരിസ്ഥിതിലോല മേഖല പരിധിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് വയനാട് കല്പറ്റയിലും മലപ്പുറം നിലമ്പൂരിലും വാഹനങ്ങള്‍ തടയുന്നു. കല്പറ്റയില് കെ.എസ്.ആര്.ടി.സി ബസുകളും തടഞ്ഞു. ഇടുക്കി ജില്ലയില്‍ കടകൾ...
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960...
സംസ്ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു. ഇതിനായി ഇന്നു ചേരുന്ന കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവയുടെ സംയുക്തയോഗത്തിൽ പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും...
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21...
കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഇന്ന് വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർത്ഥികളേയും കാണാതായത്. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്സം, കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ...
സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് കരുതൽ...
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെന്ററിന്റെ പേര് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ്...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു. ഇന്നും മൂവായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ. തുടർച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് 19...
എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുന്മൂല്യനിര്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ ജൂലൈയില്‍ നടത്തും. ഇതിന്റെ വിജ്ഞാപനം...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ്...
സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ് യൂണിറ്റുകൾ കൊല്ലം, തൃശ്ശൂർ, കണ്ണൂർ, റൂറൽ പോലീസ് ജില്ലകളിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകും. ഇതിന് മൂന്ന് ഡി.വൈഎസ്.പി തസ്തികകൾ സൃഷ്ടിക്കും. ആവശ്യമായ മറ്റു ജീവനക്കാരെ പുനർവിന്യാസത്തിലൂടെ...
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസ് ജില്ലാ കോടതിക്ക് കൈമാറി. വ്യോമയാന നിയമപ്രകാരമുള്ള കേസായതിനാലാണ് ജില്ലാ കോടതിക്ക് കൈമാറിയത്. കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജില്ലാ സെഷൻസിലേക്ക് മാറ്റണമെന്ന...
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്കിയ നോട്ടീസ് അനവസരത്തിലുള്ളതും സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എസ്എച്ച്ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി...
സംസ്ഥാനത്ത് സ്വർണവില ഇന്നും കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4715 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37720...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങള്‍ ഇന്നും തുടരുന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്റുണ്ടായി. ഇന്ന്...
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ കനക്കുന്നതിന് ഇടയിൽ ഇന്ന് മന്തിസഭാ യോഗം ചേരും. കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടി തീരുമാനിക്കും. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായേക്കും. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ...
പീഡനപരാതി നൽകി നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി...
തൃക്കാക്കരയിൽ നിന്ന് മിന്നും വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത്...
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. keralaresults.nic.in, pareekshabhavan.kerala.gov.in എന്നീ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരം കടന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍...
ഇടുക്കി കട്ടപ്പന വെള്ളയാംകുടിയില്‍ ബൈക്ക് ട്രാന്‍സ്ഫോര്‍മറിന്റെ സുരക്ഷാവേലിക്കുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ...
ന്യൂനമര്‍ദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്,...
ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം വിചാരണ കോടതി തള്ളി. മധുവിന്റെ അമ്മ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് സാക്ഷി വിസ്താരം 20ലേക്ക് മാറ്റി. ഈ മാസം...
കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രമെ സംസ്ഥാന സർക്കാരിന് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയുകയുളളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ ശങ്കിച്ചുനിൽക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനുകൂല...
മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്ന് വിമാനത്തിലെ പ്രതിഷേധക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആക്രോശിച്ചുകൊണ്ട് മുന്നോട്ടുവന്നവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഗണ്മാന് അനില്‍ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു. ഗണ്മാന് എസ്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിന് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് മഹിളാ മോർച്ചയുടെ പ്രതിഷേധം. പ്രതിഷേധിച്ച മഹിള മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കറുത്ത...
എസ്എസ്എൽസി പരീക്ഷാഫലം നാളെ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി ആർ ചേംബറിൽ വച്ചാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ്...
ഹെല്‍മറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാനത്ത്...