സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. മൃതദേഹങ്ങള്‍ കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍....
പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ...
പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികൾ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡൽഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച താറാവുകൾ ഉൾപ്പെടെയുള്ള വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട്...
എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടിൽ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുമ്പോൾ കലൂരിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ...
രണ്ട് ദിവസം മുന്‍പ് 1.38 ലക്ഷം രൂപ വരുന്ന ശ്രവണ സഹായി നഷ്ടമായ പ്ലസ് ടു വിദ്യാർഥി റോഷൻ ബാഗ് തിരിച്ച് കിട്ടാനായി ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചത് വൈറലായിരുന്നു. നഷ്ട്ടമായ ബാഗ് തിരിച്ചുകിട്ടാൻ പിതാവ് ലെനിൻ ഫെയ്സ്ബുക്കിൽ...
കൊല്ലം കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ച് യുവാക്കളുടെ കുടുംബം. വിഷയം പരിഹരിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നതിനിടെയാണ് നീക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള പൊലീസിൻ്റെ വകുപ്പുതല അന്വേഷണം വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, പി ജി അജിത്കുമാര്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്....
പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പാറശ്ശാല ഇന്‍സ്പെക്ടര്‍ ഹേമന്ത്. ഷാരോണിന്റെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നാണ് മരണമൊഴിയില്‍ പറയുന്നത്. ഇതേ മൊഴി തന്നെയാണ് പൊലീസിനും...
അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ചട്ടങ്ങള്‍ പാലിക്കാതെയെത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അനില്‍...
മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നുവെന്ന് യാത്രക്കാര്‍. ഒമാൻ സമയം രാവിലെ 10:45ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന IX – 554 വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്....
പാറശാലയില്‍ കൂട്ടുകാരി നല്കിയ പാനീയം കഴിച്ച് യുവാവ് മരിച്ചെന്ന കേസില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ച് മരിച്ച ഷാരോണിന്റെ രക്തപരിശോധനാഫലം. ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസിലീറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു....
മതിലകത്ത് ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു. ജൂനിയർ എസ്ഐ മിഥുൻ മാത്യുവിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ എസ്ഐയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ...
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്സ്, സ്റ്റാഫ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില ( 37400 രൂപയാണ്....
പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിൽ നീതി തേടി മരിച്ച ഷാരോൺ രാജിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട്...
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ അപകടം. അടിപ്പാത തകർന്നുവീഴുകയായിരുന്നു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്....
ഓൺലൈൻ മാധ്യമമായ ഭാരത് ലൈവിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു, 52 വയസ്സായിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിയാണ്. എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇന്ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ...
കന്നുകാലി വളർത്തലിൽ ഇന്റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിച്ച ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങള്‍...
മ്യൂസിയത്തിനു മുന്നില്‍ ബുധനാഴ്ച പ്രഭാതസവാരിക്കിടെ യുവതിക്കുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ നടക്കാനെത്തിയ വനിതാ ഡോക്ടറെയാണ് കാറിലെത്തിയ ആള് കടന്നുപിടിച്ചത്. ഇന്നോവ...
സുഹൃത്തായ യുവതിയുടെ വീട്ടില്‍ നിന്ന് പാനീയം കുടിച്ച് യുവാവ് കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശവും വാട്സ്ആപ്പ് സന്ദേശവും പുറത്ത്. താന്‍ നടുവേദയ്ക്കും കാല് വേദനയ്ക്കുമെല്ലാം കുടിക്കുന്ന കഷായമാണ് ഷാരോണിന് കുടിക്കാന്‍...
കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍ നല്കിയ ഉറപ്പുകള്‍ പാഴ്വാഗ്ദാനങ്ങള്‍ മാത്രം. മന്ത്രിമാര്‍ രേഖാമൂലം നല്കിയ ഉറപ്പിനെ...
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പനിയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂടരഞ്ഞി ചളറപ്പാറ...
എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തു. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന...
വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. അദാനി നൽകിയ കോടതിയലക്ഷ്യഹർജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച്ച...
എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും...
പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇന്നലെ മാത്രം 15,695 താറാവുകളെ കൊന്നു. വഴുതാനും പാടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ രാത്രിവരെ...
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. വർദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്...
ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ...
അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന്. രാവിലെ ഏഴു മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 11:30യോടെ വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ...
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഏഴംഗ സംഘത്തെയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലേക്ക് അയക്കുക. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി...
കോട്ടയത്തെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക്...
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ്...
പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 304 പേജുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി സി...
പാനൂർ വിഷ്ണുപ്രിയ കൊലപാതകത്തിലെ പ്രതി ശ്യാംജിത്തിനെ കൂത്തുപറമ്പിലെ കടയിൽ തെളിവെടുപ്പിന് എത്തിച്ചു. പ്രതി ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കടയിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തിയത്. നിർവ്വികാരനായാണ് ശ്യാംജിത്ത് തെളിവെടുപ്പിന്...
പരാതിക്കാരിയെ മർദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിനു താത്കാലിക ജാമ്യം. മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. വഞ്ചിയൂർ...
ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ താറാവുകളെ കൊന്നു തുടങ്ങി. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ്...
വിഴിഞ്ഞത്ത് പ്രതിഷേധം കത്തുന്നു. കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ സമരം ഇന്ന്...
കെപിസിസി അംഗവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കെപിസിസി...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി...
പാലക്കാട് കാടാംകോട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്മാറ സ്വദേശി സുനിതയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീട്ടമ്മ താഴോട്ടുചാടുകയായിരുന്നെന്ന് ഫ്ലാറ്റ് നിവാസികള്‍ പറഞ്ഞു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക...
കോഴിക്കോട് താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘമെന്ന് പൊലീസ്. വ്യാപാരിയായ മുഹമ്മദ് അഷ്റഫിന്റെ ഭാര്യസഹോദരന് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ അലി ഉബൈര്‍, നൗഷാദ്...
തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ രണ്ടു ദിവസത്തെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രണ്ടു...
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട. ആറ് കിലോയിലധികം സ്വർണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സ്വർണം. സീറ്റിനടിയിൽ...
കൊച്ചി കുണ്ടന്നൂര്‍ ബാര്‍ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര് പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് അഭിഭാഷകനായ ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു കുണ്ടന്നൂരിലെ ‘ഓജീസ്...
ബസ് സ്റ്റേഷനോട് ചേർന്നുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ബസ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ...
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി...
മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ,...
ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ...