ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ക്രിസ്മസിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരിനും കൊച്ചുവേളിക്കും ഇടയിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 23, 25 തീയതികളില്‍...
ക്രിസ്മസ് -ന്യൂ ഇയർ അവധി ദിവസങ്ങൾ വരുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണമെന്നും വീണാ ജോർജ് പറഞ്ഞു. രാജ്യത്ത്...
ബഫര്‍സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട് ജില്ലയിലെ ഏഴു പഞ്ചായത്തുകള്‍ പരിസ്ഥിതിലോല പരിധിയില്‍ വരും. ബത്തേരി നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടും. വയനാട്ടിലെ തിരുനെല്ലി, നെന്മേനി, നൂല്പുഴ പ്രദേശങ്ങളെയും ബാധിക്കും....
ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്രമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു....
തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന പ്രകാരം തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആറായിരം രൂപ വീതം നല്‍കുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ ഇത്...
പുതിയ വര്‍ഷം മുന്നില്‍ കണ്ട് അടുത്ത മാസം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏതെല്ലാം ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക എന്ന് അറിയുന്നത് നല്ലതാണ്. ആര്‍ബിഐ മാര്‍ഗനിര്‍ദേശ പ്രകാരം ജനുവരിയില്‍ ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞുകിടക്കുക. രണ്ടാം...
ക്രിസ്മസ്-ന്യൂഇയര്‍ അവധിക്കാലത്തെ യാത്രാക്ലേശം കണക്കിലെടുത്ത് കൂടുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താന്‍ തീരുമാനം. ബംഗലൂരുവിലേക്ക് 23 അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ചെന്നൈയിലേക്ക് എട്ട് അധിക സര്‍വീസുകളും നടത്തും. ബുക്കിങ്ങ് അനുസരിച്ച് കൂടുതല്‍ സര്‍വീസ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000...
ഭക്ഷണം കഴിക്കാനായി പണം കടംചോദിച്ചെത്തിയ 19കാരിയെ അയൽവാസി ഉൾപ്പടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാസർകോടാണ് സംഭവമുണ്ടായത്. വിശപ്പുസഹിക്കാനാവാതെ സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും...
റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ഇന്നു മുതല്‍ 5ജി ലഭ്യമാകും. 22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്,...
രാത്രി സമയം അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസ്സം രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എൻഫീൽഡ് ബുള്ളറ്റിൽ...
പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ്...
വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍...
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച...
റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ ഇന്നു മുതല്‍ കേരളത്തിലും. കൊച്ചി കോര്പ്പറേഷന് പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന് സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്....
കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്.കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്റ്റേഡിയം കവാടത്തിലെ...
ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. നാളെയാണ് യോഗം. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉന്നതതലയോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. വനം...
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായസമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ...
കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ,...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയായിരുന്നു വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...
ബലാൽസംഗം ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു. സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കൽ...
ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്ക്. ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 1,04,478 പേരാണ് ഇന്ന് ദർശനത്തിനായി സന്നിധാനത്ത് എത്തുക. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം....
ബഫര്‍സോണ്‍ ഉപഗ്രഹ റിപ്പോര്‍ട്ട് നല്ല ഉദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ട് അന്തിമ രേഖയല്ല, ഒഴിവായിപ്പോയ കാര്യം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതി കുറ്റമറ്റ രീതിയില്‍...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ ആനന്ദ്. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ...
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വെഞ്ഞാറമൂട് പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിൽ എത്തിയാണ് പോലീസ് സംഘം പിടികൂടിയത്.തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പോലീസിൽ...
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍, ചൈനീസ് ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്. ഇതിന്റെ ഭാഗമായി ഇന്റര്‍പോളുമായി ബന്ധപ്പെടാന്‍ ഡല്‍ഹി പൊലീസ് സിബിഐയ്ക്ക് കത്ത് നല്കി. അന്താരാഷ്ട്ര അന്വേഷണ...
സെമിനാറിനിടെ പാമ്പിനെ പ്രദർശിപ്പിച്ച സംഭവത്തിൽ വനം വകുപ്പെടുത്ത കേസിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും ജനുവരി 6 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി...
പെരിയ ഇരട്ട കൊല കേസിലെ വക്കാലത്ത് വിവാദത്തിൽ അഡ്വ.സി.കെ.ശ്രീധരനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്. സിപിഎം നിർദേശ പ്രകാരമാണ് ശ്രീധരൻ ഒൻപത് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് കോൺഗ്രസ് നിലപാട്. ഇത് മുൻ നിർത്തി വരും ദിവസങ്ങളിൽ പ്രതിഷേധ...
വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുത്തു. കണ്ടാലറിയുന്ന 30 പേര്‍ക്ക് എതിരെയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്...
കോഴിക്കോട് നഗരസഭയില്‍ സംഘര്‍ഷം. യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മാതൃഭൂമി ക്യാമറാമാന്, കേരള വിഷന്‍ റിപ്പോര്‍ട്ടര്‍, ക്യാമറാമാന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ് മര്‍ദിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പിഎന്‍ബി അക്കൗണ്ടിലെ...
ശക്തന് ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പ പരിക്കേല്‍പ്പിച്ചു. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് ആക്രമണം നടത്തിയത്. ശക്തന് സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്ക്കത്തിന്റെ് തുടര്‍ച്ചയായിരുന്നു ആക്രമണം. ഷാപ്പില്...
കോര്‍പ്പറേഷനിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിഎന്‍ബി സീനിയര്‍ മാനേജര്‍ പണം തട്ടിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിഷേധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരെ സസ്പെന്റ് ചെയ്തു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വയ്ക്കുകയായിരുന്നു....
സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില...
സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കൂടി. പവന് 200രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 39,960 രൂപ. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്...
തിരുവനന്തപുരം അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു ക്ലാസിലെ കുട്ടികൾക്ക് മാത്രം ചൊറിയും ശ്വാസതടസവും. ഒരു ക്ലാസിലെ വിദ്യാർഥികൾക്ക് മാത്രം തുടർച്ചയായി ചൊറിയും ശ്വാസതടസ്സവും വരുന്നതിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ നിൽക്കുകയാണ് സ്കൂൾ അധികൃതർ....
സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ വർധിക്കും. മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു. നാല് ശതമാന ആണ് വില്പന നികുതി കൂട്ടുക. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചപ്പോൾ...
ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022) വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം....
ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. “തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ...
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കൂടുതൽ ജലം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇപ്പോൾ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന്...
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ്...
ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം നിശാഗന്ധിയിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിനാണ് സമാപന ചടങ്ങ്. പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ഹംഗേറിയൻ സംവിധായകൻ ബേല...
പൊൻമുടിയിലേക്ക് ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം. നിയന്ത്രണങ്ങളോടെയാവും പ്രവേശനം അനുവദിക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം കാരണം രണ്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്മുടി. കനത്ത മഴയിൽ തകർന്ന റോഡിൻറെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല....
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഇതുവരെ വിശദമായ മറുപടി നല്‍കിയില്ല. അതിനാല്‍ സുരക്ഷിതമേഖല നിര്‍മിക്കാന്‍ റണ്‍വേയുടെ നീളം...
പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും പണം ഒളിപ്പിക്കാന്‍ പ്രതി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു. വീട് പണിക്കും...
എറണാകുളത്ത് യുവാവിനെ അടിച്ചു കൊന്നു. എടവനക്കാട് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സനൽ (34) ആണ് മരിച്ചത്. അതിർത്തിയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ കൊലപതാകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസികളായ വേണു എന്നയാളും ഇയാളുടെ മകൻ ജയരാജനുമാണ് സനലിനെ...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ, പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എംആർ അജിത്കുമാർ. ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ് എഡിജിപി ഇത് പറഞ്ഞത്. പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ...
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ കുതിച്ചുചാട്ടം നടത്തിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ...
കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം അടക്കം 15 ദേശീയ പാതകളുടെ നവീകരണ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വന്‍കുതിപ്പിന് വഴിയൊരുക്കും. കൊച്ചി-മൂന്നാര്‍ പാതയുടെ വികസനത്തിന്...
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമർശം ഒരു...
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളിൽ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,...