കേരളം
പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം. ചെറുപ്പുളശ്ശേരി ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന ബസും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കാറുമാണ് അപകടത്തില്‍പ്പെട്ടത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement