ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക്...
മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട്...
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകുന്നതിലൂടെ പണിമുടക്ക് പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിഷയത്തിൽ സർക്കാർ...
ഭരണഘടനയെ അവഹേളിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തടസ്സഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസിന്റെ...
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23 ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. സജി ചെറിയാനെ...
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം. നിലവില്‍ ചിന്തയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാനാണ് ധനവകുപ്പിന്റെ നീക്കം. അന്‍പതിനായിരം...
അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കേരള സര്‍ക്കാരിന്റെ ലഹരി...
സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ ഷംസീര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കള പരിശോധിച്ചത്. കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാല് സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തുന്നുണ്ട്....
തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടർന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു...
ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് മരിച്ചത് ആന്തരികാവയവങ്ങളിലുണ്ടായ അണുബാധമൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത അണുബാധയുണ്ടായി. അതേസമയം, ഏതുതരത്തിലുള്ള അണുബാധയെന്ന് കണ്ടെത്താന്‍ രാസപരിശോധനാ ഫലം...
സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു....
സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചു. സജി ചെറിയാന് നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക....
അറുപത്തൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. 24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട്...
സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമാകുന്നു. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. അതോടൊപ്പം ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുകയും...
ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ...
പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപടകം. ഗ്യാസ് വണ്ടിയിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച 3 യുവതികൾക്കും ഡ്രൈവറിനുമാണ് പരുക്കേറ്റത്. കാറിൽ യാത്രചെയ്തിരുന്ന മൂന്ന് യുവതികളെ...
ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചത്. ഇതിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്. രണ്ട്...
പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600...
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കോഴിക്കോട്ട് നഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ്...
സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവില്‍ വരുന്നു. കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. അതോടൊപ്പം ഹാജര്‍ സ്പാര്‍ക്കുമായി...
സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർദ്ധിച്ചത്. ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന്...
വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള...
പത്തനംതിട്ടയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രിൽ നടത്തിപ്പിൽ ഗുരുതര വീഴ്ചകളുണ്ടായതായി കളക്ടറുടെ റിപ്പോർട്ട്. എൻഡിആർഎഫും ഫയർഫോഴ്സും തമ്മിൽ ഏകോപനം ഉണ്ടായില്ല. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റിയതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടറെ...
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ്...
കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി...
പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും...
മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്ന പരീക്ഷണത്തിനിടെയാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫും ഫയർഫോഴ്സും സ്ഥലത്തുള്ളപ്പോഴായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്കെതിരെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...
മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക്...
തിരുവനന്തപുരം തെളിക്കോട്ടെ എൻഐഎ റെയ്ഡിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം സുൽഫി, സുധീർ, സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ...
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ 5 പേര് കസ്റ്റഡിയില്‍. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്ക്, തിരുവനന്തപുരം വിതുരയിലെ നേതാവിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുല്‍ഫി, സഹോദരന്...
ശിവഗിരി തീര്‍ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് 2 താലുക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ...
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ...
പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമീഷൻ തീരുമാനിച്ചു. 2023 മാർച്ച് ഒന്നുമുതലാണ് ഈ സേവനം ലഭ്യമാകുക. ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അപേക്ഷകൾ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ...
അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കലാ-കായിക മേളകള്‍ നടത്താതെ വന്നതോടെയാണ് ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചത്. ഈ വര്‍ഷം...
സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവധിക്കില്ല....
സിപിഎം നേതാവ് ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നേതാക്കളെ സന്നദ്ധത അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ്...
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഘോഷയാത്ര തടന്നുപോകുന്നതു വരെയായിരിക്കും നിയന്ത്രണം. ഈ സമയത്ത് പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മലകയറാന്‍ അനുവദിക്കില്ല. നീലിമല, അപ്പാച്ചിമേട്,...
സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട...
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ബഫർസോൺ ഭൂപടവും റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ കാടിനോട് ചേർന്ന് കിടക്കുന്ന ക്വാറികളുൾപ്പടെയുള്ള പ്രദേശങ്ങളെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. വന്യമൃഗങ്ങളുടെ നിരന്തര സഞ്ചാര മേഖലയായ ഇത്തരം ഭൂപ്രദേശങ്ങൾ ബഫർസോണിൽ...
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി. സിഎച്ച് നാഗരാജുവിനെ തിരുവനന്തപുരത്തും കെ സേതുരാമനെ കൊച്ചിയിലും രാജ്പാൽ മീണയെ കോഴിക്കോടും കമ്മീഷണറായി നിയമിച്ചു. സൈബർ ഓപറേഷനു പുതിയ എഡിജിപി തസ്തിക സൃഷ്ടിച്ച്...
കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു...
കൈക്കൂലിക്കേസില്‍ കോട്ടയം എം ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു. പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി ജെ എല്‍സിയെയാണ് പിരിച്ചു വിട്ടത്. ഉദ്യോഗസ്ഥ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതായി സര്‍വകലാശാല പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് എംബിഎ...
ജഡ്ജിമാരും മജിസ്ട്രേറ്റുമാരും നിയമത്തിന് അതീതരല്ലെന്നും ചുമതലയില്‍ വീഴ്ച വരുത്തുന്ന പക്ഷം പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി. ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിക്കുന്നതിന് വ്യാജ തെളിവുണ്ടാക്കിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് പിവി...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.ഇതോടെ സംസ്ഥാനത്ത് സ്വർണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ...
മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഈ മാസം 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 27...
കൂറ്റൻ യന്ത്രഭാഗങ്ങൾ വഹിച്ചുകൊണ്ടുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. മൂന്നര മണിക്കൂർകൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. നെസ്ലെ കമ്പനിക്കായുള്ള കൂറ്റൻ യന്ത്രങ്ങളാണ് ട്രെയിലറുകളിൽ ഉണ്ടായിരുന്നത്. ട്രെയിലറുകൾ വിജയകരമായി ചുരം കയറിയോടെ താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം...