സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാലുദിവസം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി...
നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി...
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്...
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ...
അക്ഷയ തൃതീയക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് 80 രൂപ കുറഞ്ഞ് 44520 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 5565 രൂപയും ഇന്ന് വില രേഖപ്പെടുത്തി. അക്ഷയതൃതീയ ദിനമായ ഏപ്രില്‍ 22 ന്...
വയനാട്ടിൽ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികളാണ്. ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ്...
വന്ദേഭാരത് എക്സ്പ്രസ് ട്രയിനില്‍ ഭക്ഷണത്തിനായി ഈടാക്കുന്നത് 65 രൂപ മുതല്‍ 350 രൂപ വരെ. ദൈര്‍ഘ്യം കുറഞ്ഞ യാത്രാ ടിക്കറ്റിനൊപ്പമാണ് 65 രൂപയുടെ ഭക്ഷണം ലഭിക്കുന്നത്. ദൈര്‍ഘ്യം കൂടിയ യാത്രയാണെങ്കില്‍ 350 രൂപയുടെ ആഹാരം ലഭിക്കും.ഭക്ഷണം...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്,...
സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാൻ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂർത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നിർവഹിക്കും. തദ്ദേശ സ്വയംഭരണ, ഏക്സൈസ് വകുപ്പ് മന്ത്രി...
പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ്...
ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിലൊടുവിലാണ് വയോധികയുടെ മരണം ആത്മഹത്യ ആണെന്ന് തെളിഞ്ഞത്. ഇക്കഴിഞ്ഞ 20...
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി റദ്ദാക്കി. എറണാകുളം – ഗുരുവായൂർ സ്പെഷലും ഇന്ന് സർവീസ് നടത്തില്ല. മലബാർ എക്സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.തിങ്കളാഴ്ച മംഗളൂരു...
വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ചെയർ കാറിന് 1590 രൂപ. എക്സിക്യുട്ടീവ് കോച്ചിന് കാസർകോട്ടേക്ക് 2880 രൂപയാണ്. കൗണ്ടറുകൾ വഴിയും വെബ് സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക്...
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര് മരിച്ചു. 17 പേർക്ക് പരിക്കേറ്റു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. തമിഴ്നാട്...
അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണവിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില...
വന്ദേഭാരത് എക്സ്പ്രസിന്റെ സമയവും നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റെയിൽവേ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം...
കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ കോവിഡ് പടരുന്നതിൽ അതിജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്ന് കേന്ദ്രം പറഞ്ഞു. കേരളത്തിന് പുറമെ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്,...
ഇന്ന് അക്ഷയ തൃതീയ, സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു.ഈ വര്‍ഷത്തെ അക്ഷയതൃതീയ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവമായി ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. ജ്യോതിശാസ്ത്ര പ്രകാരം...
മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. പള്ളികളും ഈദാഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി. നന്മകളാൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാൾ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 325 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പാലക്കാട് ഉയർന്ന താപനില...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഈ മാസം 25-ന് നടക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. അതേസമയം വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല....
വന്ദേ ഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും പ്രമാണിച്ച് ട്രെയിൻ സമയത്തിൽ മാറ്റം. ഈ മാസം 23 മുതൽ 25 വരെയണ് ക്രമീകരണം ഏർപ്പെടുത്തിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന...
സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ സഹിതം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന് പരസ്യം കണ്ടാൽ കയറി ക്ലിക്ക് ചെയ്യരുത്. മറ്റൊരു തട്ടിപ്പിലേക്കാവാം നിങ്ങൾ ചെന്ന് വീഴുക. ഇത്തരമൊരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം വിദ്യാഭ്യാസ മന്ത്രി വി....
തിരുവനന്തപുരം ആർസിസിയിൽ ഓട്ടോമേറ്റഡ് സെർവി സ്കാൻ, യൂറോ-ബ്രാക്കി തെറാപ്പി യൂണിറ്റ്, ഗാലിയം ജനറേറ്റർ & ലൂട്ടീഷ്യം ചികിത്സ എന്നിവയുടെ ഉദ്ഘാടനവും പേഷ്യന്റ് വെൽഫെയർ & സർവീസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു. ‘സെർവി സ്കാൻ’ കാൻസർ...
ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71)യാണ് മരിച്ചത്. മകന് ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി എസ്...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ, ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ ക്ഷോഭത്തിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
സംസ്ഥാനത്ത് സ്വർണ്ണവില മുകളിലേക്ക് തന്നെ. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. ഇന്നും 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണി...
കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ആരംഭിക്കും. ഈ മാസം തന്നെ യാത്രാ സർവീസ് തുടങ്ങാനാണ് റെയിൽവേയുടെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27ന് യാത്രാ സർവീസ്...
സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നിരിക്കുകയാണ്. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200 രൂപ മുടക്കിയാല്‍ മതിയാകും. ഓണ്‍ലൈനായി അപേക്ഷ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് പരമാവധി ഗ്രേസ്മാർക്ക് മുപ്പതാക്കി നിജപ്പെടുത്തി. അക്കാദമിക് മികവ് പുലർത്തുന്നവരേക്കാൾ ഉയർന്നമാർക്ക് ഗ്രേസ്മാർക്ക് നേടുന്നവർക്ക് കിട്ടുന്നുവെന്നും പ്ലസ് വൺ പ്രവേശനത്തിൽ ഇവർക്ക് കൂടുതൽ ഇൻഡക്സ് ലഭിക്കുന്നുവെന്നുമുള്ള പരാതി വർധിച്ചതിനാലാണ് മാനദണ്ഡങ്ങൾ പുതുക്കിയത്....
ശവ്വാൽ മാസപ്പിറവി കേരളത്തിലെവിടെയും ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കും. ചെറിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും...
ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ശനിയാഴ്ചയാണെന്ന് പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും...
ലൈഫ്മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ലൈഫ്മിഷന് കോഴക്കേസില്‍ ഇ ഡി കേസന്വേഷണം...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി...
വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി ചത്തു. കിണറ്റിനുള്ളിൽ മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തിൽ മുങ്ങി. മണിക്കൂറുകൾക്കു ശേഷം പുറത്തെടുത്തതെങ്കിലും ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍...
സംസ്ഥാനത്ത് സ്വർണവില കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 44,680 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 44,000...
ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴാഴ്ച രാവിലെ മുതൽ പ്രവർത്തനം തുടങ്ങി. ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000രൂപ ലൈസന്‍സില്ലാതെയുള്ള യാത്ര...
ആറാം മാസത്തിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തോടെ ചേർത്തല താലൂക്കാശുപത്രി വീണ്ടും വിവാദത്തിലേക്ക്. ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ്...
ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ്...
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന...
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40...
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്,...
സംസ്ഥാനത്ത് കഴിഞ്ഞദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവിലയിൽ വർദ്ധന. കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 44840 രൂപയാണ്. അതായത് 45000ത്തിലേക്ക് 160 രൂപ മാത്രം കുറവ്. നേരത്തെ സ്വര്‍ണവില 45320 രൂപ വരെ എത്തിയിരുന്നു. പിന്നീട്...
ആറന്മുളയിൽ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു ജീവിതത്തിലേക്ക്. രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർച് ചെയ്യും. കുട്ടി പൂർണ ആരോഗ്യവാസ്ഥയിലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജിന് ശേഷം...
സംസ്ഥാനത്തെ അണ് എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിന് സ്കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്കൂളിലും ഒരുക്കുന്ന...
പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്പെന്ഷന്.തിരുവനന്തപുരം ഡിവിഷന് ഓഫീസിലെ പി എല്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ പത്ത് മിനിറ്റാണ് വന്ദേഭാരത് വൈകിയത്....
കിഴക്കേകോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടയ്ക്കാണ് തീപിടിച്ചത്. നാലു കടകളിലേക്ക് തീ പടർന്ന് പിടിച്ചു. വെയിറ്റിംഗ് ഷെഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് തീ പിടിത്തമുണ്ടായത്. ഈ കടയോട് ചേർന്ന്...
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് ജോണ്‍ ബര്‍ല പറഞ്ഞു. 2014 മുതല്‍ ക്രൈസ്തവ സമൂഹം സുരക്ഷിതരാണ്. ഈ സന്ദേശം നല്‍കുന്നതിനായിരുന്നു തന്റെ സന്ദര്‍ശനമെന്നും...