കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം. ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഇന്നോവ കാർ ശ്രദ്ധയിൽപ്പെട്ടത്. കര്‍ണാടക...
എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല. പദ്ധതിയിൽ ക്രമക്കേടെന്ന് കോടതിയെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 370 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
ആലപ്പുഴയിൽ പാർട്ടിയിലെ കൂട്ട നടപടിക്ക് പിന്നാലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടിയെടുത്തത്. സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങൾ...
സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി...
കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമർപ്പിച്ചു .മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത് .ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ്...
വിവാദമായ എ.ഐ കാമറ ഇടപാടിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംസ്ഥാന...
തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ നിരോധിയ്ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. തുടർച്ചയായി മഴപെയ്യുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലും മണ്ണിടിച്ചിൽ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടുവാൻ സാധ്യത ഉള്ളതിനാലും...
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്. തുടർച്ചയായ വിശ്രമത്തിനുശേഷം ഇന്ന് സ്വർണവില വീണ്ടും താഴോട്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ്...
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവർ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര–പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ...
ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. വിഷയത്തില്‍ കലിംഗ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ ഉടന്‍ ഡിജിപിക്ക് പരാതി നല്‍കാനാണ് സര്‍വകലാശാലയുടെ നീക്കം. കലിംഗ രജിസ്ട്രാര്‍ക്ക്...
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. ഒരാഴ്ച്ചക്കാലം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരാനാണ് സാധ്യത. കേരളത്തിലേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന് ശക്തിയില്ലാത്തതാണ് കാരണം. എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത്...
ഇപ്പോൾ കണ്ടുവരുന്ന അമ്പത് ശതമാനം ക്യാൻസറുകളും ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റ് പല രോഗങ്ങളെയും അപേക്ഷിച്ച് ക്യാൻസർ...
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമെന്ന് സീറോ മലബാർ സിനഡ്. ക്രൈസ്തവന്റെ ക്ഷമയെ ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള...
അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ അപേക്ഷ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്. കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. തെരുവ്...
കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തീയതി തീരുമാനിക്കുന്നത് രണ്ടാം തവണയും മാറ്റിവച്ചു. നിയമസഭയിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് മുൻ വനിതാ എം.എൽ.എ ജമീല പ്രകാശിനെ അന്നത്തെ ഭരണപക്ഷത്തെ ശിവദാസൻ നായർ ആക്രമിച്ച...
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്....
മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സഹായികൾ. ഇന്ന് പുലർച്ചെയാണ് മരണം...
സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ്...
എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദ്ദേശം നൽകി. പൊലീസിൽ പരാതി...
ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്ക് ഹൈകോടതിയിൽനിന്ന് അനുകൂല വിധി. ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി...
സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യ നീതി മന്ത്രി ഡോ. ആർ.ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്കോർ 600...
സംസ്ഥാനത്തെ പുതിയ ട്രാഫിക് പരിഷ്കരണമായ എ ഐ ക്യാമറുയുടെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം. സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തി. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം...
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-723 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന...
സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതുവിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്.വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകൾക്കുള്ളിൽ ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലമുണ്ടെന്നും...
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി അന്വേഷിച്ചെത്തിയ കായംകുളം പൊലീസ് വിവാഹ സമയത്ത് ക്ഷേത്ര പരിസരത്ത് നിന്ന് വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാലോടെ കോവളം കെ എസ് റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്....
കടുവാക്കുളം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ഫാക്ടറിയിലേയ്ക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ളാക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് ഇതര സംസ്ഥാന...
കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ നിരക്കിൽ തുടരുകയാണ് സ്വർണവില. 44,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം. രണ്ടിന് രേഖപ്പെടുത്തിയ 44,800...
സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റ് പി ആർ ഡി ചേമ്പറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ലിസ്റ്റ് പ്രസിദ്ധീകരിക്കും. സംസ്ഥാന എഞ്ചിനീയറിംഗ്...
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനോട് ഹോട്ടലിൽ...
സംസ്ഥാനത്ത് പകർച്ചപനി വ്യാപകമായതോടെ കനത്ത ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. പകർച്ചപനിയ്ക്കൊപ്പം ഡെങ്കിയും എലിപ്പനിയും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈമാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാന്നിധ്യമുണ്ട്. ഈമാസം 3678 പേരാണ് ഡെങ്കിപ്പനി...
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു, ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ‘ബിപോർജോയ്’ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരുംദിവസങ്ങളിൽ ശക്തിയാർജിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന. ഇന്ന് സംസ്ഥാനത്ത് ശക്തമായ...
മുൻ മന്ത്രി എംഎം മണി എംഎൽഎ സഞ്ചരിച്ച കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് പരുക്ക്. കഴക്കൂട്ടം സ്വദേശി രതീഷ്(38) നാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ...
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ബുധൻ വൈകിട്ട് നാലിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടണം. www. admission.dge.kerala.gov.in വെബ്സൈറ്റിൽ...
പ്രണയത്തിനോടുവിൽ ഒന്നിച്ചുള്ള ജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇറങ്ങിത്തിരിച്ച യുവതിക്കും യുവാവിനും വിലങ്ങുതടിയായി കായംകുളം പോലീസ്. ഇരുവരുടെയും വിവാഹം ക്ഷേത്രത്തിൽ വച്ച് നടക്കുന്നതിന് തൊട്ടുമുമ്പ് കായംകുളം പോലീസ് സംഘമെത്തി ബലം പ്രയോഗിച്ച് പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. കോവളം...
കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന് ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം...
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ച എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റായ അമീന് റാഷിദാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരില്‍...
വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ട വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ആണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ പശുവിന് പുല്ലു വെട്ടി കുട്ടത്തോണിയിൽ...
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നതിനിടെ അതിരൂപതക്കു കീഴിലുള്ള വൈദികനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയതായി പരാതി. ജനാഭിമുഖ കുർബാനയെ പിന്തുണക്കുന്ന വൈദികരിൽപെട്ട ചുണങ്ങംവേലി സെന്റ് ജോസഫ്സ് പള്ളിയിലെ സഹവികാരി ഫാ. ബിനോയ്...
2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ (19.06.2023 തിങ്കളാഴ്ച ) പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .നാളെ വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ്...
തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടി അക്രമം നടത്തിയ സംഭവത്തിൽ സംഘത്തിൽ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന സുരേഷ് ഉൾപ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസിൽ അറസ്റ്റിലായ ജീഫ്സൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജീഫ്സൽ. തൃശ്ശൂർ...
ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണത്തിന് ദേശീയ തലത്തിൽ നിയമ നിർമാണത്തിന് ആവശ്യമുന്നയിക്കുമെന്നും, ഇതിനായി ഡോ. വന്ദനാ ദാസ് ആക്ട് എന്ന പേരിൽ പാർലമെന്റിന്റെ വരുന്ന മൺസൂൺ സമ്മേളനത്തിൽ തന്നെ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും ഡോ. ശശി...
ബൈക്കിലെത്തി കമിതാക്കൾ മാല പൊട്ടിച്ച കേസിൽ രക്ഷപെട്ട പ്രധാന പ്രതി പിടിയിലായി. ആലപ്പുഴ കായംകുളം പേരിങ്ങല മാരൂർതറ പടീറ്റതിൽ മുഹമ്മദ് അൻവർഷാ(24)യാണ് അടൂർ പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ...
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. പോക്സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി...
പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഒരേ ക്യാംപിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. അതിന് ശേഷമാണ്...
കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന രോഗി വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് പ്രതിയെ കെട്ടിയിടുകയായിരുന്നു. ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 604 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ...
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളി കെ പി സി...