കേരളം
സിലബസ് പരിഷ്കരണം പഠനഭാരം വർദ്ധിപ്പിക്കും, മലയാളം പഠിക്കാൻ കുട്ടികൾ മടിക്കുമെന്ന് വ്യാപക പരാതി
സിബിഎസ്ഇ 2021-22 കരിക്കുലത്തിൽ ഒൻപത്, പത്ത് ക്ലാസ്സുകളിലെ മലയാളം സിലബസിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്കെതിരെ വ്യാപക പരാതി. സിലബസിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച് പാഠഭാഗങ്ങൾ പഠിച്ചെടുക്കുക കുട്ടികൾക്ക് അസാധ്യമാണെന്നാണ് ആക്ഷേപം.
പുതിയ മാറ്റങ്ങൾ കുട്ടികളുടെ പഠനഭാരം വർദ്ധിപ്പിക്കുമെന്നും മാതൃഭാഷാ പഠനത്തിൽ നിന്ന് കേരളത്തിലെ സിബിഎസ്ഇ വിദ്യാർത്ഥികളെ അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം വരെ അടിസ്ഥാന പാഠാവലി, കേരളപാഠാവലി എന്ന പുസ്തകങ്ങളിൽ നിന്നായി പത്ത് പാഠങ്ങളും, വ്യാകരണ ഭാഗങ്ങളായ സന്ധി, സമാസം, പ്രയോഗം, വിധി – നിഷേധം, അംഗാംഗി വാദ്യം, കത്തെഴുത്ത്, ഉപന്യാസം, അവധാരണം, ഉപപാഠപുസ്തകം എന്നിവയാണ് പഠിപ്പിച്ച് വന്നിരുന്നത്. എന്നാൽ പുതിയ കരിക്കുലം അനുസരിച്ച് വ്യാകരണ ഭാഗങ്ങളോടൊപ്പം അടിസ്ഥാന കേരളപാഠാവലിയിലെ മുഴുവൻ പാഠഭാഗങ്ങളും ചേർത്തിട്ടുണ്ട്.
കേരള സിലബസ് വിദ്യാലയങ്ങളിലെ അധ്യയന രീതിയും ചോദ്യങ്ങളുടെ മാതൃകയും സിബിഎസ്ഇ സിലബസ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള സിലബസ് കുട്ടികളെപ്പോലെ ഇത്രയേറെ പാഠ്യ ഭാഗങ്ങൾ പഠിച്ചെടു.ക്കുക സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അസാധ്യമായിരിക്കുമെന്ന് പരാതിക്കാർ പറയുന്നു