Connect with us

കേരളം

‘സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

Published

on

sp

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയില്ലെന്നും സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നുവെന്നും അങ്ങോട്ട് വരണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്ന മൊഴി നൽകി.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കരൻ്റെ ടീം ഉണ്ടായിരുന്നുവെന്നും, ഈ ടീം സർക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളിൽ തട്ടിയെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സ്വപ്നയുടെ മൊഴിയിലുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവരെന്നാണ് മൊഴി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിലാണ് സ്വപ്നയുടെ മൊഴി ഉൾപ്പെടുത്തിയത്.

അതേസമയം രാഷ്ട്രീയതാല്‍പര്യം വച്ചുളള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ എന്ന് സ്‌പീക്കർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഒമാനില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദിനെ പരിചയമുണ്ട്. പ്രവാസികളുടെ സംരംഭങ്ങളോട് ആദരവോടെ പെരുമാറുകയാണ് ചെയ്യാറുളളത്. അതിനെ നിക്ഷേപം എന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമാണ്. ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടില്ല. സത്യസന്ധമായ അന്വേഷണമാണെങ്കില്‍ നേരിടും. രാഷ്ട്രീയ ലക്ഷ്യംവച്ച് വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്ത് വന്നിരുന്നു. ശ്രീരാമകൃഷ്ണന് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ സാമ്പത്തിക നിക്ഷേപമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കാന്‍ സ്പീക്കര്‍ 10 കെട്ട് നോട്ടുകള്‍ ലോകകേരളയുടെ ബാഗില്‍ തനിക്ക് കൈമാറിയെന്ന് സരിത്തിന്‍റെ മൊഴിയുമുണ്ട്. ഡോളര്‍ കടത്തിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സരിത്തിന്‍റെ ഗുരുതര വെളിപ്പെടുത്തല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം8 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം11 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം11 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം11 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം14 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം15 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം15 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം19 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം19 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version