കേരളം
കൽപ്പറ്റ ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കുന്നതിൽ വീഴ്ച, രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
വയനാട് കൽപ്പറ്റ ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റൻഡ് എഞ്ചിനിയറെയും അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി മുഹമ്മദ് റിയാസിടപെട്ടാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
ഇതോടൊപ്പം എക്സിക്യൂട്ടീവ് എഞ്ചിനിയറോടും പ്രോജക് ഡയറക്ടറോടും മന്ത്രി വിശദീകരണവും തേടി. നിർമ്മാണം ഉടൻ പൂർത്തിയാക്കായില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്‍റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കൽപ്പറ്റ ബൈപ്പാസ് നിർമാണം ഏറ്റെടുത്തത്. നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽ പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.