കേരളം
വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായെന്ന വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അതേസമയം സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. സ്ത്രീധനപീഡനത്തെ തുടർന്നാണ് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകളായിരുന്നു കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.