Connect with us

ദേശീയം

പ്രിഥ്വിരാജിന് എതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ എതിര്‍പ്പറിയിച്ച് സുരേഷ് ഗോപിയും പ്രിയദര്‍ശനും

Published

on

WhatsApp Image 2021 05 29 at 9.12.23 AM

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന നടപടികളെ വിമര്‍ശിച്ചും ദ്വീപ് നിവാസികളെ അനുകൂലിച്ചും നടന്‍ പ്രിഥ്വിരാജ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ എതിര്‍പ്പറിയിച്ച് സുരേഷ് ഗോപിയും പ്രിയദര്‍ശനും.

പ്രഥ്വിരാജിന്റെ പേര് പറയാതെയാണ് സുരേഷ്‌ഗോപി എതിര്‍പ്പ് വ്യക്തമാക്കിയത്. പ്രഥ്വിരാജിന്റെ പിതാവിനെ വരെ ബന്ധപ്പെടുത്തി ജനം ടിവി എഡിറ്റര്‍ നടത്തിയ പരാമര്‍ശം വന്‍ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. ഇതോടെ വാര്‍ത്ത പിന്‍വലിച്ചെങ്കിലും പ്രതിഷേധം തുടരുകയാണ്. സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണയാണ് പ്രഥ്വിരാജിന് ലഭിക്കുന്നത്.

ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിന്റെ പേരോ പരാമര്‍ശിക്കാതെ സുരേഷ് ഗോപി നടത്തിയ പ്രതികരണത്തില്‍, വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ ഒരിക്കലും വലിച്ചിഴയ്ക്കരുത് എന്നാണ് അഭിപ്രായപ്പെട്ടത്. ‘ അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍.’ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.

സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവരെയും പോലെ പ്രിഥ്വിരാജിനുണ്ടെന്നും സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രിയദര്‍ശന്‍ എതിര്‍പ്പറിയിച്ചത്. ‘സഭ്യത എന്നത് ഒരു സംസ്‌ക്കാരമാണ്, ഞാന്‍ ആ സംസ്‌ക്കാരത്തോടൊപ്പമാണ്. പ്രഥ്വിരാജിന് എതിരെയുണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌ക്കാരവും ജനാധിപത്യ ബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു’ എന്നും പ്രിയദര്‍ശന്‍ എഫ്ബിയില്‍ എഴുതി.

അതേ സമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാര നടപടികൾക്കെതിരെ ഇന്നും സർവകക്ഷിയോ​ഗം ചേരും. ബിജെപി നേതാക്കളെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനും നീക്കം നടത്തും. അനുകൂല തീരുമാനം ഇല്ലെങ്കിൽ ഡൽഹിയിലേക്ക് പ്രതിഷേധം തുടരാനും ആലോചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം9 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version