കേരളം
‘നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ” മാധ്യമങ്ങളോട് നിലപട് കടുപ്പിച്ച് സുരേഷ് ഗോപി
മാധ്യമങ്ങൾ താന്‍ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണം പ്രതികരിക്കാന്‍ തയ്യാറാകാതെ നടനും എംപിയും എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
‘നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ’-എന്നും അദ്ദേഹം ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം നടത്തിയ ഏതാനും പരാമര്‍ശങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി.
ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ ജനങ്ങള്‍ ഒന്നുകില്‍ നോട്ടയ്ക്കോ അല്ലെങ്കില്‍ യുഡിഎഫ്/മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനോ വോട്ട് നല്‍കണം എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
നേരത്തെ ശക്തൻ മാർക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. വലിയ അപകട സാഹചര്യത്തിലാണു മാർക്കറ്റിന്റെ പ്രവർത്തനമെന്ന് അദ്ദേഹം പറയുന്നു. എന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽനിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വിൽക്കുന്ന കടയിൽ പോയിവരെ ഞാൻ പറഞ്ഞു. ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു .