Connect with us

കേരളം

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ

Published

on

38acd5db465814b161008c612104b443f377342445a015d68e46bf067e4dfbca

സംസ്ഥാനത്ത് 14 സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പന കേന്ദ്രങ്ങളായി. സമ്ബൂര്‍ണ വില്‍പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഇതോടെ സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് 1611 വില്‍പന കേന്ദ്രങ്ങളായി. അഞ്ച് വര്‍ഷത്തിനിടെ 98 പുതിയ വില്‍പനശാലകളും നവീകരിച്ച്‌ മോടി കൂട്ടിയ 194 വില്‍പനശാലകളും സപ്ലൈകോ തുറന്നു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സിവില്‍സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറുകള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മധൂര്‍, കുമ്ബഡാജെ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ കൂടി മാവേലി സ്റ്റോറുകള്‍ ആരംഭിച്ചതോടെ കാസര്‍കോട് ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആയെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മധൂര്‍ ഗ്രാമപഞ്ചായത്തിലെ ഉളിയത്തടുക്കയിലും കുമ്ബഡാജെ ഗ്രാമപഞ്ചായത്തിലെ ജയനഗറിലും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ബദര്‍ നഗറിലുമാണ് മാവേലി സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തത്.

കുമ്ബഡാജെ ഗ്രാമപഞ്ചായത്തിലെ ജയനഗറില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കുമ്ബഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഹമീദ് ആദ്യ വില്‍പന നടത്തി. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്റ്റ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ റസാഖ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഖദീജ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സഞ്ജീവ ഷെട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. നാരായണന്‍ നമ്ബ്യാര്‍, മാത്യു തെങ്ങുംപള്ളി, പ്രസാദ ഭണ്ഡാരി, അബൂബക്കര്‍, രവീന്ദ്രറായ് ഗോസാഡെ, അനന്തന്‍ നമ്ബ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, കെ.പി മുനീര്‍, ദാമോദരന്‍ ബെള്ളിഗെ, റെജിലേഷ് എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ അലി അസ്ഹര്‍ പാഷ സ്വാഗതവും കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

ഉളിയത്തടുക്കയില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, വാര്‍ഡ് മെമ്ബര്‍ കെ. രതീഷ്, വിവിധ രാഷ്ടീയകക്ഷി നേതാക്കളായ രവീന്ദ്ര റൈ, എം.കെ. രവീന്ദ്രന്‍, കെ.ടി. കിഷോര്‍, കരിവെള്ളൂര്‍ വിജയന്‍, കെ.ടി.ഉമേഷ്, രാധാകൃഷ്ണ സൂര്‍ ലു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡിപ്പോ മാനേജര്‍ നാരായണന്‍കുട്ടി നന്ദി പറഞ്ഞു.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ബദര്‍ നഗര്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്ബാര്‍ ആദ്യ വില്‍പ്പന നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുഹമ്മദ് റഫീഖ് കുന്നില്‍, കെ. സുനില്‍ കുമാര്‍, ഹമീദ് പുറപ്പാടി, ഖലീല്‍, ആര്‍.വി ജയകുമാര്‍, ബി.എസ് ജമാല്‍, കെ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് അശോകന്‍ നന്ദി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ