Connect with us

ദേശീയം

സ്‌കൂളുകളിലും നഴ്‌സറികളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഇനി ജിഎസ്ടി ഇല്ല

WhatsApp Image 2021 06 19 at 3.42.00 PM

സ്‌കൂളുകള്‍, നഴ്‌സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ക്കും ജി എസ്ടി ഉണ്ടാകില്ല.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാരോ, കോര്‍പറേറ്റുകളോ ഫണ്ട് ചെയ്യുന്ന ഉച്ചക്കഞ്ഞി വിതരണം ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ പദ്ധതികള്‍ക്കാണ് ജിഎസ്ടി ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ സ്‌കൂളുകള്‍ക്കും, നേഴ്‌സറികള്‍ക്കും പുറമെ അങ്കണവാടികളും ഉണ്ടായിരിക്കും എന്നും കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് അറിയിച്ചു.

കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം, അഡ്മിറ്റ് കാര്‍ഡുകളും, ചോദ്യ പേപ്പറുകളും അച്ചടിക്കുക എന്നിവയ്ക്ക് ജിഎസ്ടി ബാധകമായിരിക്കില്ല. പ്രവേശന പരീക്ഷകള്‍ക്കും ഈ ഇളവ് ബാധകമാകും.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ക്കും ജിഎസ്ടി ഉണ്ടാകില്ലെങ്കിലും റോഡുകള്‍, പാലങ്ങള്‍, ദേശീയ പാതകള്‍ എന്നിവയ്ക്കായി എടുക്കുന്ന വായ്പകള്‍ക്ക് ഈ അനൂകൂല്യം ബാധകമായിരിക്കില്ല. അതേസമയം ദേശീപാതകള്‍, റോഡുകള്‍ എന്നിവയിലേക്ക് നിര്‍മ്മിക്കുന്ന അപ്പ്രോച്ച് പാതയുടെ നിര്‍മ്മാണത്തിന് ജിഎസ്ടി ഇളവ് ബാധകമാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version