കേരളം
പണം വാങ്ങി വഞ്ചിച്ചെന്ന പരാതി; സണ്ണി ലിയോൺ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേയ്ക്ക്
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതില്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഹര്‍ജി നല്‍കിയിട്ടുണ്ട്.
കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് പരാതിയില്‍ പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് സണ്ണിയെ ചോദ്യം ചെയ്തിരുന്നു. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്.
എന്നാല്‍ താന്‍ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകരില്‍ നിന്നുണ്ടായ പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് പൊലീസിനോട് താരം പറഞ്ഞത്.
ചോദ്യം ചെയ്തതു വാര്‍ത്തയായതിനു പിന്നാലെ ഇക്കാര്യത്തില്‍ പരോക്ഷമായി താരം സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെ മാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല. എന്നാണ് സണ്ണി കുറിച്ചത്.