കേരളം
പണം നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തൽ; കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു
മഞ്ചേശ്വരത്ത് അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി പൊലീസ്.
കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കാസർകോട് കോടതിയിൽ നൽകി. മഞ്ചേശ്വരത്തെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടിക്ക് ഒരുങ്ങുന്നത്.
അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ ആണ് കാസർകോട് എസ്പിക്ക് പരാതി നൽകിയത്.
എസ്പിക്ക് നൽകിയ പരാതി ബധിയടുക്ക പൊലീസിന് കൈമാറി. പരാതിക്കാരന്റെയും സുന്ദരയുടെയും മൊഴി രേഖപ്പെടുത്തും. വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം തുടങ്ങി.