കേരളം
സൂര്യാഘാതം; തൊഴിലാളികളുടെ തൊഴിൽ സമയം പുന:ക്രമികരിച്ചു
കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ തപനില ക്രമതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാകുന്നതിന് തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെയാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.
പകൽ സമയം വെയിലത്ത് ജോലി ചെയുന്ന എല്ലാ തൊഴിലളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും.ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി കുറച്ചു.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികൾക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമികരിച്ചട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരമുള്ളസൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക് ഇ ഉത്തരവ് ബാധകമല്ല എന്നും ലേബർ കമ്മീഷണർ അറിയിച്ചു.