കേരളം
തൃശ്ശൂർ മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും വിദ്യാർത്ഥിനി താഴേയ്ക്ക് ചാടി
തൃശ്ശൂർ ജില്ലയിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമല മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും ചാടിയാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.
അമല മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.