Connect with us

Covid 19

അലസമായ ജീവിത ശൈലിയുള്ള കൊവിഡ് രോഗികളെ മരണത്തിലേക്ക് നയിക്കുന്നതായി പഠനം

Published

on

covid testing 2

അലസമായ ജീവിത ശൈലി കൊവിഡ് രോഗികളില്‍ മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി പഠനം. കൊവിഡ് ബാധിച്ച 50000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് രോഗികള്‍ക്കിടയില്‍ രണ്ട് വര്‍ഷത്തോളമായി ശാരീരികമായ അധ്വാനം കുറവുള്ള ഏറിയ പങ്കിനും രോഗാവസ്ഥ ഗുരുതരമാവുകയും ആശുപത്രിയില്‍ എത്തിക്കേണ്ട നിലയില്‍ രോഗം വഷളായിട്ടുണ്ടെന്നും പഠനം വിശദമാക്കുന്നു.

ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധമാക്കിയിരിക്കുന്നത്.
പുകവലി, അമിതവണ്ണം, അതിസമ്മര്‍ദ്ദം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യായാമക്കുറവുള്ള കൊവിഡ് രോഗികളില്‍ മരണസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. നിലവില്‍ കൊവിഡ് 19 ന് വഷളാവുന്നതിന് കാരണമായി കണക്കാക്കുന്നത് പ്രായക്കൂടുതലും, പ്രമേഹം, അമിതവണ്ണം, ഹൃദയ ശ്വസന രോഗങ്ങളാണ്. ഇക്കൂട്ടത്തിലേക്ക് വ്യായാമക്കുറവും ഉള്‍പ്പെടുത്തണമെന്നും പഠനം ആവശ്യപ്പെടുന്നു.

വ്യായാമക്കുറവുള്ള രോഗികളില്‍ വൈറസ് ബാധ ഗുരുതരമാവുന്നു. അമേരിക്കയില്‍ 2020 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കൊവിഡ് ബാധിച്ച 48440 പേരില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നുവെന്നാണ് അവകാശവാദം.

അതേ സമയം : കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം48 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version