കേരളം
ഭക്ഷ്യവിഷബാധയെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി
ഭക്ഷ്യവിഷബാധയെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം വേങ്ങര കണ്ണമംഗലം ഇഎംയുപി സ്കൂളില്‍ ആണ് സംഭവം. എല്‍ എസ് എസ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 19 വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരും ചികിത്സ തേടി. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.