Connect with us

Citizen Special

സ്ത്രീധനത്തിനെതിരെ പെണ്ണിന്റെ ശബ്ദം; ശ്രദ്ധ നേടി വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

dowry issue womens college

സ്ത്രീധനം കുറഞ്ഞു പോയി എന്ന കാരണത്താൽ ഒരു മുഴം കയറിലും തീ നാളത്തിലും ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്ത ഞെട്ടലോടെയാണ് സാക്ഷര കേരളം കേട്ടുകൊണ്ടിരിക്കുന്നത്. പ്രിയങ്ക, വിസ്മയ, സുചിത്ര, അർച്ചന… നീളുന്ന പേരുകൾ. ഇതിനെതിരെ ശബ്‌ദിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്, അവർക്ക് വേണ്ടി ഉയരേണ്ടത് അവരുടെ ശബ്ദം തന്നെയാണ്.

ഈ തിരിച്ചറിവാണ് ഈ അനാചാരത്തിനെതിരെ വേറിട്ട രീതിയിൽ പ്രതികരിക്കാൻ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചതും. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഒന്നാം വർഷ ബിരുദ (ബയോകെമിസ്ട്രി & ഇൻഡസ്ട്രിയൽ മൈക്രോബയോളജി) വിദ്യാർത്ഥിനികൾ തയാറാക്കിയ ഒരു ചെറിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിദ്യാർത്ഥിനികൾ തയ്യാറാക്കിയ വീഡിയോ

Also Read:  5 വർഷം 66 സ്ത്രീധനപീഡന മരണങ്ങൾ, സ്ത്രീധനം എന്ന വില്ലൻ കാരണം കേരളം ലജ്ജിക്കണം

19 വയസ് മാത്രം പ്രായമുള്ള സുചിത്ര ഇന്ന് ഓരോ മലയാളിയുടെയും വിങ്ങലാണ്. കളിച്ച് ചിരിച്ച് നടക്കേണ്ട ഈ പ്രായത്തിൽ നരക യാതന അനുഭവിച്ച് ആ പെൺകുട്ടിയും ജീവനൊടുക്കി. അതുകൊണ്ട് തന്നെയാണ് ആ പ്രായത്തിലുള്ള വിദ്യാർത്ഥിനികളുടെ ഇത്തരമൊരു പ്രതിഷേധത്തിന് പ്രസക്തി ഏറുന്നതും. തങ്ങൾക്ക് വേണ്ടത് സ്ത്രീധനത്തിന്റെയും മിന്നുന്ന പൊന്നിന്റെയും തിളക്കമല്ലെന്നും സ്വന്തം കാലിന്റെ ശക്തിയാണെന്നും സ്വന്തം മാതാപിതാക്കളോടെയും സമൂഹത്തോടും പറയുകയാണ് ഇവർ.

സ്ത്രീധനം കൊടുക്കുന്നതിന്റെ പകുതി പണം തങ്ങളുടെ വിദ്യാഭ്യാസത്തിനും ഒരു തൊഴിൽ നേടാനും ചിലവഴിക്കാനും അവർ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു. അതെ ഇത് തന്നെയാണ് ഈ അനീതിക്കെതിരെ ഉയരേണ്ട യഥാർത്ഥ ശബ്ദം. പഴയ തലമുറയെ തിരുത്താൻ പ്രയാസമാണ്. മാറേണ്ടത് ഇന്നത്തെ തലമുറയാണ്… വരും തലമുറയാണ്… അവർക്ക് വേണ്ടി അവർ തന്നെ ശബ്ദം ഉയർത്തട്ട.

Script & direction: Thaqwa N Khan, Editing: Thaqbin N khan

In frame: Akshara Ajay, Nandana SA, Gopika DS, Anakha Christopher

Slogan: Jyothika S, Anika James, Gouri Mohan, Arya MS, Aaditya Narayan AJ, Gopika S, Nikhitha MR, Kavya M Raj, Sona S, Anamika Chandrababu, Megha R, Abhiramy Sasidharan, Kamala Madhu B, Anjana AM, Anisha SY, Akshaya AS, Parvathy Krishna, Naziya Iqbal, Thaqwa N Khan.

Special thanks to respected tutor Dr Maya Madhavan and respected HOD Arun Unnikrishna Pillai

Also Read:  സ്ത്രീധനം വാങ്ങിയാലും കൊടുത്താലും ജോലിയില്ല ഏരീസ് ഗ്രൂപ്പ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ