കേരളം
കേരളത്തിലെ 4.75 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലെന്ന് സർക്കാർ
കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്ത്. സർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയേറെ കുട്ടികൾ പഠനസൗകര്യമില്ലെന്ന് വ്യക്തമായത്.
ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സർക്കാർ ഔദ്യോഗികമായി പുറത്തു വിടുന്നത്. വിദ്യാകിരണം പോർട്ടലിലാണ് സർക്കാർ കണക്കുകൾ പ്രസിദ്ധീകരിച്ചത്
സംസ്ഥാനത്തെ 4,71, 596 കുട്ടികളാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. പാലക്കാട് ജില്ലയിലാണ് വലിയൊരു വിഭാഗം കുട്ടികൾ പഠനപ്രതിസന്ധി നേരിടുന്നത്. ഇവിടെ 1,13,486 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമല്ല.
ഈ അധ്യയന വർഷം തുടങ്ങുമ്പോൾ ജൂലൈക്ക് അകം സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കും എന്നായിരുന്നു സർക്കാരിൻ്റെ പ്രഖ്യാപനം.