കേരളം
സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. ഡിസംബർ 31 ന് രാത്രി പത്ത് മണിയ്ക്ക് എല്ലാ പുതുവത്‌സര ആഘോഷ പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. പൊതു സ്ഥലത്ത് കൂട്ടായ്മകൾ പാടില്ലെന്നും കൊറോണ പ്രോട്ടോകോൾ അനുസരിച്ച് മാത്രമെ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളുവെന്നും നിർദ്ദേശമുണ്ട്.
ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല. ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പൊതുജനങ്ങള്‍ ഈ സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണം. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുത്.
കൊറോണ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.