കേരളം
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്.
മറ്റുള്ള ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നല്‍കിയിട്ടുണ്ട്. ധനവകുപ്പിലാണ് ആദ്യം കോവിഡ് രോഗവ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ നിയമ, പൊതുഭരണ വകുപ്പുകളിലും കോവിഡ് പടരുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.