കേരളം
സ്വകാര്യ ട്യൂഷന്‍ എടുത്താല്‍ ഇനി കോളജ് അദ്ധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി
സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്നും സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം.
ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാരോട് നിര്‍ദേശിച്ചു. വ്യാപക പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.നിയമവിരുദ്ധ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍മാര്‍ സഹപ്രവര്‍ത്തകരെ അറിയിക്കണം.
കോളജിലെ അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷനില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു സമര്‍പിക്കണം. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ട് വിലയിരുത്തി മൂന്നു മാസം കൂടുമ്ബോള്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.