Connect with us

Kerala

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു

7 children attacked by stray dog 300x169 1

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു.കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് പതിനാല് പേരെ തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്നാണ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്.

ഇവിടെ നിരീക്ഷണത്തില്‍ തുടരവെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നായ ചത്തത്.അതേസമയം അക്രമണകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. തദ്ദേശ മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.

നായകളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.പൊതുജനങ്ങള്‍ക്ക് ഭീഷണിയായ നായകളെ 133ആം വകുപ്പ് ഉപയോഗിച്ച് കൊല്ലാനാകുമെന്ന് മുന്‍പ് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ വിലയിരുത്തിയിരുന്നു. കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍തല നീക്കങ്ങള്‍ സജീവമായത്. ഇന്ന് ചേരുന്ന യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Screenshot 2023 09 21 180859 Screenshot 2023 09 21 180859
Kerala27 mins ago

മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു

Screenshot 2023 09 21 180112 Screenshot 2023 09 21 180112
Kerala37 mins ago

മകനെയും ചെറുമകനെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന അച്ഛനും മരിച്ചു

Screenshot 2023 09 21 171515 Screenshot 2023 09 21 171515
Kerala1 hour ago

വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടതായി പൊലീസിന് വിവരം

Screenshot 2023 09 21 165623 Screenshot 2023 09 21 165623
Kerala1 hour ago

ക്ഷേത്രഭൂമിയിലെ കാടു വെട്ടിത്തെളിക്കുമ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Loan App Scam WhatsApp Number Launched to File Complaints Loan App Scam WhatsApp Number Launched to File Complaints
Kerala2 hours ago

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്‌സ്ആപ്പ് നമ്പർ നിലവിൽ വന്നു

Screenshot 2023 09 21 162407 Screenshot 2023 09 21 162407
Kerala2 hours ago

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങാൻ സാധ്യത; സഞ്ചാരം കേരളത്തിന്‍റെ എതിർ ദിശയിലേക്ക്

Screenshot 2023 09 21 155140 Screenshot 2023 09 21 155140
Kerala3 hours ago

ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്

1009041 missing 1009041 missing
Kerala5 hours ago

വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

Himachal Pradesh Himachal Pradesh cloudburst (90) Himachal Pradesh Himachal Pradesh cloudburst (90)
Kerala6 hours ago

തൃശൂരിൽ ഷോപ്പിംഗ് മാളിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ തീപിടുത്തം

Himachal Pradesh Himachal Pradesh cloudburst (88) Himachal Pradesh Himachal Pradesh cloudburst (88)
Kerala6 hours ago

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ