കേരളം
പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികൾ: വിമർശനവുമായി മന്ത്രി ബാലൻ
പാലക്കാട്: തനിക്കെതിരെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ. ബാലൻ. പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് ബാലൻ വിമർശിച്ചു.
സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇതൊക്കെ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാം.
ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവര്ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടം. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.