കേരളം
ബിജെപിയെ നേരിടാന്‍ ഭയമില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് എം.പി കെ മുരളീധരന്‍
നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് വടകര എം.പി കെ മുരളീധരന്‍. ‘നേമത്ത് എന്നോട് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കും.’ -മുരളി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാര്‍ഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുര്‍ബലനാണോ എന്ന് നിശ്ചയിക്കുന്നത്. എന്താണോ രാഹുല്‍ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും.
കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാര്‍ഥി ആവാന്‍ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും ജയിക്കും. അത് കോണ്‍ഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകള്‍ക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കില്‍ മണ്ഡലത്തില്‍ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
വടകര സീറ്റ് ആര്‍ എം പി ക്ക് കൊടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടത് അവരാണ്. അവിടെ ആര്‍ എം പി യുടെ ആര് മത്സരിച്ചാലും യു.ഡി.എഫ് പിന്തുണയ്ക്കും.സി.പി.എമ്മൊക്കെ സിറ്റിങ് സീറ്റാണ് ഘടകക്ഷികള്‍ക്ക് വിട്ട് കൊടുക്കുന്നത്. ആ സമയത്താണ് യുഡിഎഫിലേക്ക് വരാന്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്ഥിരം തോല്‍ക്കുന്ന സീറ്റ് പോലും കൊടുക്കില്ലെന്ന് പറയുന്നത്. അത് ശരിയല്ല. മത മേലധ്യക്ഷന്‍മാരോ സമുദായക്കാരോ ഒന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടപെട്ടിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.