കേരളം
ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളാ അഡ്മിനിസ്ട്രേറ്റീവ് (കെഎഎസ്) പ്രാഥമിക പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു.
നാളെ രാവിലെ 10:30ന് റെസ്പോണ്‍സിബിലിറ്റീസ്, പ്രിവിലേജസ് ഓഫ് സ്റ്റേറ്റ് ലജിസ്ലേച്ചര്‍ ആന്റ് പാര്‍ലമന്റ് എന്ന വിഷയത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദ്യ ക്ലാസ് എടുക്കും. ബോര്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ”KSYWB-The Window ” ലൂടെയാണ് ക്ലാസുകള്‍ ലഭ്യമാവുക. സൗജന്യമായാണ് പരീശീലനംഒരുക്കുന്നത്.
പ്രാഥമിക പരീക്ഷയ്ക്ക് മുന്‍പും ഉദ്യോഗാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് പരിശീലനം നല്‍കിയിരുന്നു. ഇതില്‍ പങ്കെടുത്ത 25 പേര്‍ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് മെയിന്‍ പരീക്ഷയുടെ പരിശീലനം.
മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ‘ ദ വിന്‍ഡോ ‘ എന്ന പേരിലാണ് പഠന സൗകര്യം ഒരുക്കിയത്