കേരളം
സംസ്ഥാനത്ത് എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്ത് എസ്എസ്എൽസി , പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്.
എ ഗ്രേഡും എ പ്ലസ് ഗ്രേഡ് ലഭിക്കാൻ പാഠപുസ്തകം പൂർണമായും പഠിക്കണം. എസ് സി ഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്. പൂർണ്ണമായും അധ്യയന ദിവസം കിട്ടാതെ ഫോക്കസ് ഏരിയക്ക് പുറത്തെയും ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എതിർപ്പുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു കോളജുകൾ അടയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളജ് അടയ്ക്കൽ ഉൾപ്പെടുത്തി.
കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ‘പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സ്കൂളുകൾക്കുള്ള നിയന്ത്രണം തുടരണോയെന്നു ഫെബ്രുവരി രണ്ടാംവാരം തീരുമാനിക്കും. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകാർക്ക് 21 മുതൽ രണ്ടാഴ്ചത്തേക്കു പഠനം വീണ്ടും ഓൺലൈനിലാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.