കേരളം
എസ്‌എസ്എൽസി പരീക്ഷ ഇന്ന് തുടങ്ങും; പരീക്ഷ എഴുതുക നാലര ലക്ഷത്തിൽ അധികം കുട്ടികൾ
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയെഴുതും.
ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്നലെ മുതൽ തുടക്കമായി. 4,33,325 വിദ്യാർത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഓപ്ഷനൽ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരീക്ഷ. കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു പരീക്ഷ.