കേരളം
SSLC വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല, കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല(99.94%). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്-4853. ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിഎച്ച്എസ്ഇ വിജയശതമാനം -99.9 ആണ്
0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. അടുത്ത SSLC പരീക്ഷ മാർച്ച് 4 ന് തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 24241 അധികമാണിത്.
SSLC പരീക്ഷാ ഫലമറിയാനുള്ള വെബ്സൈറ്റുകൾ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും.
എസ് എസ് എൽ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എൽ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി എച്ച് എസ് എൽ സി ഫലം http://thslcexam.kerala.gov.in ലും എ എച്ച് എസ് എൽ സി ഫലം http://ahslcexam.kerala.gov.in ലും ലഭിക്കും.
മൊബൈലിലൂടെ എങ്ങനെ ഫലം അറിയാം?
ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സഫലം എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഐ ഒ സ് ആണെങ്കില്‍ ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക. രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കുക. അടുത്തതായി തെളിഞ്ഞ് വരുന്ന വിന്‍ഡോയില്‍ ഫലം കാണാന്‍ സാധിക്കും.