കേരളം
വ്യക്തികള്‍ക്ക് മാത്രമായി പ്രത്യേക റേഷന്‍ കാര്‍ഡ് വരുന്നു.
സംസ്ഥാനത്ത് വ്യക്തികള്‍ക്ക് മാത്രമായി പ്രത്യേക റേഷന്‍ കാര്‍ഡ് വരുന്നു. സന്യാസികള്‍ക്കും സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കുമായാണ് അഞ്ചാമതൊരു വിഭാഗം റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. പുതിയ കാര്‍ഡിന്റെ നിറവും റേഷന്‍ വിഹിതവും നിശ്ചയിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കി.
സര്‍ക്കാര്‍ ഇതര വയോജനകേന്ദ്രങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ താമസിക്കുന്ന സന്യസ്തര്‍ക്കം അന്തേവാസികള്‍ക്കും മറ്റുമായാണ് കാര്‍ഡ് നല്‍കുക. പുതിയ കാര്‍ഡിന് ആധാര്‍ അടിസ്ഥാനരേഖയാക്കും.
മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗമായി മാറ്റി നല്‍കാന്‍ പരിഗണിക്കില്ല.
നിലവില്‍ ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആശ്രമങ്ങളും മഠങ്ങളിലും ആശുപത്രികളിലും മറ്റുമുള്ള അന്തേവാസികളായിട്ടുള്ളവര്‍ക്ക് പുതിയ കാര്‍ഡ് അനുവദിക്കില്ല. അവര്‍ക്ക് നിലവിലുള്ള മാനദണ്ഡപ്രകാരം കാര്‍ഡ് അനുവദിക്കും.
കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ ഉള്ള കാര്‍ഡുകളില്‍ ഉള്ളവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കാന്‍ പാടില്ല. കാര്‍ഡ് അനുവദിക്കാന്‍ സ്ഥാപന മേലധികാരി നല്‍കുന്ന സത്യപ്രസ്താവന താമസ സര്‍ട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാം.