കേരളം
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും നീതി കിട്ടിയില്ലെന്ന് സോളാര്‍ തട്ടിപ്പിനിരയായ വ്യവസായി
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി 19 ലക്ഷം രൂപ നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി ബാബുരാജന്‍. മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് വരെ ഉണ്ടാക്കിയാണ് ബിജു രാധാകൃഷ്ണനും സരിതയും ബാബുരാജനില്‍ നിന്നും പണം തട്ടിയത്
സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കുമെന്ന പത്ര പരസ്യം കണ്ടതില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പരസ്യത്തില്‍ കണ്ട നമ്ബരില്‍ ബാബുരാജന്‍ വിളിച്ചു. 96000 രൂപയ്ക്ക് പാനല്‍ സ്ഥാപിച്ച് നല്‍കാം എന്നറിയിച്ച് ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത ആറന്മുളയിലെ വീട്ടിലെത്തി. എത്രയും വോഗം പാനല്‍ സ്ഥാപിക്കാമെന്നറിയിച്ച് കരാര്‍ ഉറപ്പിച്ചു.
നാല് ദിവസത്തിന് ശേഷം നാദാപുരം ഡിവൈഎസ്പി ബിജു നായര്‍ എന്ന് പരിചയപ്പെടുത്തി ബിജു രാധാകൃഷണനും വീട്ടിലെത്തി. കമ്ബനിയില്‍ ഷെയര്‍ എടുക്കണമെന്നായിരുന്നു ആവശ്യം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍ പാഡ് കൂടി കണ്ടതോടെയാണ് ബാബുരാജന്‍ പണം നിക്ഷേപിച്ചത്. പക്ഷെ എറണാകുളത്തെ കമ്ബനിയുടെ ആസ്ഥാനം സന്ദര്‍ശിച്ചതോടെയാണ് ബാബുരാജന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. ബാബുരാജ് പോലീസില്‍ പരാതി നല്‍കി.
പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി ബിജു രാധാകൃഷ്ണനേയും സരിതയേയും ബാബുരാജിന്റെ പരാതിയില്‍ ശിക്ഷിച്ചെങ്കിലും ഇരുവരും ഹൈക്കോടതിയില്‍ അപ്പീലിന് പോയി.
പ്രതികള്‍ അപ്പീലിന് പോയതോടെ തുടര്‍നടപടികള്‍ നിയമക്കുരുക്കില്‍ കുടുങ്ങി. സോളാറിന്റെ ചൂടും ചൂരുമേന്തി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ ഏറെ പ്രതീക്ഷിച്ചു. പക്ഷെ ഫലമുണ്ടായില്ല