കേരളം
തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു
കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമയാണ്.
ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് സംഭവം. സുഹൃത്തിന്റെ തിയറ്ററില്‍ വച്ച് കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം. കോഴിക്കോട്ടെ തിയറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. മലബാറിലെ സിനിമാ ആസ്വാദകരുടെ സുഹൃത്ത് ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.