Uncategorized
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറു ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിച്ചു
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറു ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിച്ചു. പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രതിദിന സ്പെഷല്‍ ട്രെയിനുകളാണ് പുനഃസ്ഥാപിച്ചത്. ട്രെയിനുകളില്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു.
02695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍, ജൂണ്‍ 20 മുതല്‍
02696 തിരുവനന്തപുരം സെന്‍ട്രല്‍- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍, ജൂണ്‍ 21 മുതല്‍02639 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ, ജൂണ്‍ 20 മുതല്‍
02640 ആലപ്പുഴ – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, ജൂണ്‍ 21 മുതല്‍ 06343 തിരുവനന്തപുരം സെന്‍ട്രല്‍ – മധുര ജംഗ്ഷന് സ്പെഷല്‍, പാലക്കാട് ജംഗ്ഷന്, പഴനി വഴി : ജൂണ്‍ 20 മുതല്‍ 06344 മധുര ജംഗ്ഷന്- തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍, പഴനി, പാലക്കാട് ജംഗ്ഷന് വഴി, ജൂണ്‍ 21 മുതല്‍.
നേരത്തെ സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു . ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂര്‍ – കൊച്ചുവേളി – മൈസൂര്‍ എക്സ്പ്രസ്സ്, ബാംഗ്ലൂര്‍ – എറണാകുളം – ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം – കാരൈക്കല്‍ – എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിച്ചത്.