Connect with us

കേരളം

ക്യാന്‍സര്‍ സൗജന്യ പരിശോധന പദ്ധതികള്‍ക്ക് മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി തുടക്കം

Published

on

മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ പരിശോധന പദ്ധതികളുടെ ഭാഗമായി പരിശോധിച്ച 600 പേരില്‍ 6 പേര്‍ക്ക് ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും അതിലധികം സാധാരണക്കാരും വസിക്കുന്ന മൂന്നാര്‍ മേഖലയില്‍ ക്യാന്‍സര്‍ രോഗം പലരിലും കണ്ടെത്തിയതോടെയാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയുടെ നേത്യത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചത്. മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകള്‍, ടാക്‌സി സ്റ്റാന്റുകള്‍, കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം ക്യാമ്പുകളില്‍ നടന്ന പരിശോധനയില്‍ 600 ഓളം പേരാണ് പങ്കെടുത്തത്. ഇതില്‍ 6 പേര്‍ക്ക് ക്യാസര്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. പലതും വൈകി കണ്ടെത്തിയതിനാല്‍ ഭേദമാകാന്‍ കാല താമസമെടുക്കുമെന്നാണ് ആശുപത്രി ഡയറക്ടര്‍ ഡേവിഡ് ജെ ചെല്ലി പറയുന്നത്. അതുകൊണ്ട് രോഗം കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധനകളില്‍ എല്ലാവരും പങ്കെടുക്കണം. രോഗം ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍ മരുന്നുകള്‍ ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും. ഇല്ലെങ്കിലും ചിലപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയില്ല.

എല്ലാവര്‍ക്കും പരിശോധനകളില്‍ പങ്കെടുക്കുവാന്‍ ലോക അര്‍ബുദ ദിനത്തോട് അനുബന്ധിച്ച് ടാറ്റാ ജനറല്‍ ആശുപത്രിയില്‍ സൗജന്യ രോഗ നിര്‍ണയ ക്യാമ്പിനും തുടക്കം കുറിച്ചിട്ടുണ്ട്. ദേവികുളം എംഎല്‍ അഡ്വ. രാജയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കാരിക്കോസ് കാന്‍സര്‍ സെന്റര്‍, മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗനിര്‍ണയം നേരത്തെ തന്നെ തിരിച്ചറിയുന്നതിലൂടെ രോഗത്തിന്റെ പിടിയില്‍ നിന്നും അതിജീവിക്കാന്‍ രോഗികളെ പര്യാപ്തമാക്കുന്ന വിധത്തില്‍ ക്ലോസ് ദ കെയര്‍ ഗ്യാപ്പ് ക്യാംപെയ്ന്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം9 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം11 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം11 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം12 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം15 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം16 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം16 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം19 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം20 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version