കേരളം
സിൽവർ ലൈന്; വീണ്ടും കേന്ദ്രാനുമതി തേടി സംസ്ഥാന സര്ക്കാര്
സിൽവർ ലൈനിൽ കേന്ദ്രാനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് കത്തെഴുതി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞ് തുടർനടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നീക്കം.
20201 ജൂൺ 17നായിരുന്നു സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ കേരളം നൽകിയത്. സംയുക്ത സർവ്വെ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാൻ കേരളത്തിൻറെ ശ്രമം. ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പോസിറ്റീവായിരുന്നുവെന്ന് പിണറായി പറഞ്ഞെങ്കിലും കേന്ദ്രം അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. റെയിൽവെ ബോർഡ് ആകട്ടെ പദ്ധതിയിൽ നിരന്തരം കോടതിയിലും പുറത്തും സംശയങ്ങൾ ആവർത്തിക്കുകയാണ്.
ഡിപിആർ അപൂർണ്ണമാണെന്ന് കാണിച്ച് ബോർഡ് വിശദീകരണം തേടിയിരുന്നു. പദ്ധതിയുടെ ഭാഗമായുള്ള റെയിൽവെ ഭൂമിയിലടക്കം സംശയോൽ സർക്കാറിനും ആശങ്കയുണ്ട്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുമ്പോഴും കേന്ദ്രാനുമതിയുടെ കടമ്പ കടക്കൽ എളുപ്പമാകില്ലെന്നാണ് സർക്കാറിനറ വിലയിരുത്തൽ. സർക്കാറിൻറെ കത്തിനുള്ല കേന്ദ്ര മറുപടി സിൽവർലൈൻ വിവാദത്തിൽ നിർണ്ണായകമാകും. നോ പറഞ്ഞാൽ പിന്നെ കേന്ദ്രം വികസനം തടഞ്ഞുവെന്നുള്ള പ്രചാരണത്തിലേക്ക് എൽഡിഎഫ് മാറാൻ സാധ്യതയുണ്ട്.