കേരളം
എറണാകുളത്ത് നിന്ന് സഹോദരങ്ങളെ കാണാതായി; വര്‍ക്കലയില്‍ എത്തിയതായി ടവര്‍ ലൊക്കേഷന്‍
എറണാകുളത്ത് നിന്നും ചൊവ്വാഴ്ച മുതൽ കാണാതായ സഹോദരങ്ങൾ തിരുവനന്തപുരം വർക്കലയിൽ എത്തിയതായി സൂചന. ബുധനാഴ്ച പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ഇവർ എത്തിയതായാണ് പൊലീസിന്റെ നിഗമനം. ടവർ ലൊക്കേഷൻ പിന്തുടർന്നതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞും കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം മുനമ്പം പൊലീസിൽ പരാതി നൽകി.
അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെ കണ്ടെത്താനാണ് അന്വേഷണം. അഞ്ജനയുടെ കൈവശമാണ് മൊബൈൽ ഫോൺ ഉള്ളത്.