കേരളം
ജാനകിയ്ക്കും നവീനുമൊപ്പം; റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് എസ്.എഫ്.ഐ
തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനുമെതിരെ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിന് പിന്നാലെ ഇരുവര്‍ക്കും പിന്തുണ നല്‍കി, ഡാന്‍സ് ചലഞ്ചുമായി എസ്.എഫ്.ഐ.ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആരംഭിച്ചത്.
ഇതിന് പിന്നാലെ ഇവരെ പിന്തുണച്ച് സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് കുസാറ്റ് എസ്.എഫ്.ഐ രംഗത്തെത്തിയത്.
ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തില്‍ പങ്കെടുക്കാം. ‘എന്തോ ഒരു പന്തികേട്’ എന്നാണ് മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14ന് മുമ്പ് അപേക്ഷകള്‍ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മത്സരം നടക്കുന്നത്. സ്റ്റെപ്പ് എന്ന ഹാഷ് ടാഗിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
വൈറൽ ആയ റാസ്‌പുടിൻ ഡാൻസ്; ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം
ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ പ്രചാരണം നടക്കുന്നത്. തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.