കേരളം
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പേപ്പട്ടി കടിച്ചു കുടഞ്ഞു; ദാരുണ സംഭവം പുറം ലോകമറിഞ്ഞത് ഒരാഴ്ച കഴിഞ്ഞ്
പത്തനാപുരത്തെ പിറവന്തൂർ പഞ്ചായത്തിൽ മുള്ളുമല ഗിരിജൻ കോളനിയിൽ ഒരാഴ്ചക്കിടെ നിരവധി പേരെ തെരുവ് നായ കടിച്ചു. പേപ്പട്ടിയാണെനാണ് സംശയിക്കുന്നത്. കടിയേറ്റ നാല് വയസുകാരനടക്കമുള്ളവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മുള്ളുമല ഗിരിജൻ കോളനിയിൽ രതീഷ്, ലതിക ദമ്പതികളുടെ മകൻ ആദികൃഷ്ണനെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്.
കുട്ടിയടക്കം നിരവധി പേർക്ക് പട്ടിയുടെ കടിയേറ്റിട്ടും ഒരാഴ്ച കഴിഞ്ഞാണ് പുറം ലോകം അറിയുന്നത്. ആദിവാസി മേഖലയിൽ തെരുവ് നായ്ക്കളുടെയും പേപ്പട്ടിയുടെയും ആക്രമണം ഉണ്ടായിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നതിൽ പ്രതിഷേധിക്കുമെന്ന് ആദിവാസി ഡെവലപ്മെന്റ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് മുള്ളു മല അറിയിച്ചു.