Connect with us

Covid 19

വിമാനയാത്രക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരി മരിച്ചു

Published

on

flight

വിമാനയാത്രക്കിടെ, ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ശാരിരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആയുഷിയാണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി ഗോ എയര്‍ വിമാനത്തില്‍ ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. വിമാനം ഉയരത്തില്‍ പറക്കുന്നതിനിടെ കുഴഞ്ഞുവീണ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

രക്തകുറവിന്റെ പ്രശ്‌നം കുട്ടി നേരിട്ടിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അച്ഛന്‍ വെളിപ്പെടുത്തിയിരുന്നില്ല. 10 ഗ്രാമില്‍ താഴെയാണ് ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് എങ്കില്‍ വിമാന യാത്ര അനുവദിക്കരുതെന്നാണ് വ്യവസ്ഥ. ആയുഷിയുടെ ഹീമോഗ്ലോബിന്‍ അളവ് 2.5 ഗ്രാമില്‍ താഴെയാണ്.മരണ കാരണം കൃത്യമായി അറിയുന്നതിന് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉയരത്തില്‍ വിമാനം പറക്കുമ്പോള്‍ ഓക്‌സിജന്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാറുണ്ട്. യാത്ര ആരംഭിച്ചത് മുതല്‍ തന്നെ ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി കുട്ടി പരാതിപ്പെട്ടിരുന്നു. കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിട്ട് പോലും ആരോഗ്യവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അച്ഛന്‍ തയ്യാറായില്ലെന്ന് അധികൃതര്‍ ആരോപിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് മുംബൈയിലേക്ക് വിമാനം കയറിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version