കേരളം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അതിജീവനത്തിനായി സ്വയം തൊഴില്‍ വായ്പ
അതിജീവനത്തിനായി കൈ കോർക്കാം, ഒപ്പമുണ്ട് കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷൻ. സംസ്ഥാന ന്യൂന പക്ഷ വിഭാഗ വികസന കോര്‍പ്പറേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനും സ്വയം തൊഴില്‍ ആവശ്യത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ നല്കുന്നു.
ന്യൂനപക്ഷ മത വിഭാഗങ്ങൾക്കുള്ള വായ്പാ പദ്ധതികൾ
1. സ്വയം തൊഴിൽ വായ്പാ
2. ബിസ്നസ് വിപുലികരണ വായ്‌പ
3. വിദ്യാഭ്യാസ വായ്‌പ
4. പ്രവാസി സ്വയം തൊഴിൽ വായ്‌പ
5. ഭവന വായ്‌പ
6. Govt. ജീവനക്കാർക്കുള്ള വായ്‌പ
7. വിസ വായ്‌പ
8. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വായ്‌പ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷൻ
Regional office: 2nd floor, സമസ്ത ജൂബിലി ബിൽഡിംഗ്, മേലെ തമ്പാനൂർ, തിരുവനന്തപുരം
Phone: 0471- 2324232, 9656360334. www.ksmdfc.org
പൊതുഭരണവകുപ്പിന്റെ കീഴിൽ 2008 ലാണ് കേരളത്തിൽ ഒരു ന്യൂനപക്ഷ സെൽ (Minority Coll) രൂപികൃതമായത്. തുടർന്ന് ഒരു ന്യൂന പക്ഷ ക്ഷേമ വകുപ്പും രൂപീകരിക്കപ്പെട്ടു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ന്യൂനപക്ഷങ്ങൾക്കുവേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ്, കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും ഓരോ ന്യൂനപക്ഷ സെൽ പ്രവർത്തിക്കുന്നുണ്ട്.