കേരളം
ആഴക്കടൽ മത്സ്യബന്ധന വിവാദം; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി സുരേന്ദ്രൻ
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെഎസ്ഐഎൻസി ഡയറക്ടർ എൻ പ്രശാന്തിനുമെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎസ്ഐഎൻസി ഡയറക്ടർ, വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി പോലുമറിയാതെ ധാരണാപത്രം ഒപ്പിട്ടതിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തുടങ്ങിയത് ജനുവരി 27നാണ്. ധാരണാപത്രം ഒപ്പിട്ടത് ഫെബ്രുവരി രണ്ടിനാണ്. ഇതിന് പിന്നാലെ 5000 കോടിയുടെ അഴിമതി നടന്നുവെന്ന മട്ടിൽ രമേശ് ചെന്നിത്തല ആരോപിച്ചത് സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമാണ്.
ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ എതിരാണ്. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ്. അത് അവർക്കറിയാം. അവരെ പറ്റിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ പ്രതിപക്ഷനേതാവിൻ്റെ ഉണ്ണാവ്രതത്തിന് കഴിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.