കേരളം
വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി എസ്ബിഐ
എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും വര്‍ധിക്കും.
ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള എംസിഎല്‍ആര്‍ 7.60 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ഉയര്‍ന്നു. ആറുമാസം, ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.35 ശതമാനമായും വര്‍ധിച്ചു. 8.25 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്.
വിവിധ വായ്പകള്‍ക്ക് പലിശനിരക്ക് നിര്‍ണയിക്കുന്നതിന് 2016ല്‍ റിസര്‍വ് ബാങ്കാണ് എംസിഎല്‍ആര്‍ കൊണ്ടുവന്നത്. വായ്പയ്ക്ക് ബാങ്ക് ഓഫര്‍ ചെയ്യുന്ന കുറഞ്ഞ പലിശനിരക്കാണിത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്.