കേരളം
സത്യനാഥ് കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്
കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രദേശിക നേതാവ് സത്യനാഥിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതി അഭിലാഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആയുധം കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചിരുന്നു. കായിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സന്റെ ഡ്രൈവറായിരുന്നു അഭിലാഷ്.
കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറിയായയിരുന്നു കൊല്ലപ്പെട്ട പി.വി സത്യനാഥ്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. സത്യനാഥിന്റെ സംസ്കാരം എട്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും. നൂറു കണക്കിന് പേരാണ് വിവിധയിടങ്ങളിൽ അന്തിമോപചാരം അർപ്പിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!