Covid 19
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായര്‍ ജയിലിലേക്ക്
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ റിമാൻഡിൽ. സാമ്പത്തിക തട്ടിപ്പ് കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത റിമാന്‍ഡിലായത്. തുടര്‍ച്ചയായി വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് അറസ്റ്റ്. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തത്. സോളർ തട്ടിപ്പ് കേസിൽ ഹാജരാകാത്തതിന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി സരിതയ്ക്കെതിരെ നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
സരിതയെ അറസ്റ്റ് ചെയ്ത കാര്യം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ വി ജോർജ് സ്ഥിരീകരിച്ചു.സരിതയുടെ തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അറസ്റ്റ് നടന്നത്. സോളാർ തട്ടിപ്പ് പരമ്പരയിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് കോഴിക്കോട്ടത്തേത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനും പുറമെ ഇവരുടെ ഡ്രൈവറായ മണിമോനും കേസിൽ പ്രതിയാണ്.സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്ജ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നാണിത്. വിധി പറയാനായി മാറ്റി വെച്ച കേസിലാണ് അറസ്റ്റ്. ഇന്ന് സരിതയെ കോടതിയിൽ ഹാജരാക്കാനാവില്ലെന്നാണ് വിവരം.
മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല