കേരളം
സർക്കാർ ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ; മൂന്ന് ദിവസങ്ങളിലായി വിതരണം
സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും. മൂന്ന് ദിവസം കൊണ്ടു ജീവനക്കാർക്കും പെൻഷൻകാർക്കും പണം നൽകാനാണ് ആലോചന.
ഇന്ന് പെൻഷകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാം ദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ. മൂന്നാം ദിവസം അധ്യാപകർ എന്നിങ്ങനെയായിരിക്കും ക്രമീകരണം. ട്രഷറി തുടർച്ചയായി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു.
ശമ്പളം ഇന്നു മുതൽ വിതരണം തുടങ്ങുന്നതോടെ ട്രഷറി വീണ്ടും ഓവർ ഡ്രാഫ്റ്റിലാവും. ഒൻപത് ദിവസത്തിനുള്ളിൽ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കേണ്ടി വരും.