Connect with us

കേരളം

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടായേക്കും

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സജി ചെറിയാന് പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. മൂന്ന് മന്ത്രിമാര്‍ക്കായി സജി ചെറിയാന്റെ വകുപ്പുകള്‍ വീതിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷമായിരുന്നു സജി ചെറിയാന്റെ രാജി. ആദ്യം വിഷയത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല.

പിന്നീട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയത്. സജി ചെറിയാന്‍ കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.

ഭരണഘടനയെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ഭരണഘടനയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുമില്ലെന്നായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഈ നിലപാടിന് സിപിഐഎമ്മും അംഗീകാരം നല്‍കുകയാണ്. ചില നിയമോപദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാണ് സിപിഐഎം സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. മുന്‍പ് കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തന്നെയാണ് സജി ചെറിയാന് നല്‍കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version